Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സക്കാത്ത്

സ്വര്‍ണ്ണാഭരണത്തിന്‍റെ സക്കാത്ത്

സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സകാത്ത് ചര്‍ച്ച ചെയ്യുന്നിടത്ത്, അനുവദനീയമായ ആഭരണത്തിന് സകാത്ത് ഇല്ലെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം പറയുന്നുണ്ട്. കാരണം അത് ഹലാലായ ഉപയോഗത്തിനായി ഉണ്ടാക്കിയതാണ്. അത് കൊണ്ട് അത് വസ്ത്രങ്ങള്‍, വീട്ടിലെ മറ്റു ഉപകരണങ്ങള്‍ പോലെ പരിഗണിക്കണം എന്നാണ് ഫുഖഹാഅ് പറയുന്നത്

സക്കാത്ത് നൽകാത്തവർക്കുള്ള ശിക്ഷകൾ

അല്ലാഹുﷻവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ സ്വർണ്ണവും വെള്ളിയും സൂക്ഷിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടാകുമെന്ന് തങ്ങൾ അറിയിക്കുക. അവരുടെ സമ്പാദ്യത്തിന്റെ മേലിൽ (കിടത്തി അവരുടെ പാർശ്വങ്ങളും പിരടിയും നെറ്റിയുടെ ഭാഗങ്ങളുമെല്ലാം ചൂടാക്കപ്പെടുന്ന ദിനം. അവരോട് ഭയപ്പെടുത്തും വിധം പറയപ്പെടും, ഇതൊക്കെ നിങ്ങൾ നിങ്ങൾക്ക് സമ്പാദിച്ചുവെച്ചതായിരുന്നു