Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സ്വര്‍ണ്ണാഭരണത്തിന്‍റെ സക്കാത്ത്

സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സകാത്ത് ചര്‍ച്ച ചെയ്യുന്നിടത്ത്, അനുവദനീയമായ ആഭരണത്തിന് സകാത്ത് ഇല്ലെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം പറയുന്നുണ്ട്. കാരണം അത് ഹലാലായ ഉപയോഗത്തിനായി ഉണ്ടാക്കിയതാണ്. അത് കൊണ്ട് അത് വസ്ത്രങ്ങള്‍, വീട്ടിലെ മറ്റു ഉപകരണങ്ങള്‍ പോലെ പരിഗണിക്കണം എന്നാണ് ഫുഖഹാഅ് പറയുന്നത്...


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എത്ര തന്നെയുണ്ടെങ്കിലും സകാത്ത് നിര്‍ബന്ധമാവില്ല. അതെപ്പോഴും ഉപയോഗിക്കണമെന്നില്ല, ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുന്നതായാലും മതി. എന്നാലും സകാത്തില്ല. ഉള്ള ആഭരണങ്ങളെല്ലാം കൂടെ എത്ര തന്നെയുണ്ടെങ്കിലും സകാത്ത് നിര്‍ബന്ധമില്ല...


പക്ഷെ, ഒരാഭരണം മാത്രം ഉദാഹരണത്തിനു ഒരു വള തന്നെ 30 പവനുണ്ടെന്ന് വെക്കുക അത് ഇസ്റാഫാണ്. കാരണം സാധാരണ ഒരു വള അഞ്ച് പവന്‍ വരെയൊക്കെയാണല്ലോ ഉണ്ടാവാറ്. അത് കൊണ്ട് ഹറാമായ ആഭരണവുമാണ് അപ്പോള്‍ സകാത്ത് നിര്‍ബന്ധമാവും. നാട്ടുനടപ്പാണ് ഇവിടെ പരിഗണിക്കേണ്ടതാണ്. ഒരു നാട്ടില്‍ ഒരു വള തന്നെ ഇത്ര പവനായി സാധാരണ ഉപയോഗിക്കുന്നുവെങ്കില്‍ അതും ഇസ്‍റാഫല്ല.  പല വളകള്‍ കൂടി 30 പവനോ അതില്‍ കൂടുതലോ ഉണ്ടായത് കൊണ്ട് സകാത്ത് നിര്‍ബന്ധമാവില്ല.