Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

രക്തസാക്ഷികള്‍

രക്തസാക്ഷികള്‍ അഞ്ചു വിധമുണ്ടെന്ന് ബുഖാരി-മുസ്ലിം (റ) സംയുക്ത നിവേദനത്തില്‍ അബൂഹുറൈറ (റ)യില്‍ നിന്നു വന്നിട്ടുണ്ട്...

കൊടുംവ്യാധി പിടിപെട്ടു മരിച്ചവര്‍,

ഉദരരോഗത്താല്‍ മരിച്ചവര്‍, 

മുങ്ങിമരിച്ചവര്‍, 

കെട്ടിടമോ മറ്റോ തകര്‍ന്നു വീണു മരിച്ചവര്‍,

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു മരിച്ചവര്‍. ഇവര്‍ ശുഹദാക്കളാണെന്ന് നബി (സ്വ) പറയുകയുണ്ടായി.... 


അബൂദാവൂദ്, ഇബ്നുമാജ എന്നിവരുടെ ഒരു നിവേദനത്തില്‍ വെന്തുമരിച്ചവരും, പ്രസവ സംബന്ധമായ കാരണത്താല്‍ മരിച്ച സ്ത്രീയും പുണ്യത്തിന്റെ കാര്യത്തില്‍ ശഹീദിന്റെ പട്ടികയില്‍ വരും...


എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു രക്തസാക്ഷിയായവര്‍ മാത്രമേ ഇഹത്തിലും പരത്തിലും ശുഹദാക്കളാകുന്നുള്ളൂ... ഇവരെ കുളിപ്പിക്കാനോ നിസ്കരിക്കാനോ പാടില്ല... രക്തം പുരണ്ട വസ്ത്രത്തോടെ ഇവരെ സംസ്കരിക്കണം. ബാക്കി മേല്‍ പറഞ്ഞവരെല്ലാം പാരത്രികമായ ശുഹദാക്കളാണ്. പരലോകത്ത് ഇവര്‍ക്ക് ശഹീദിന്റെ പ്രതിഫലം ലഭിക്കും...

ഇവരെ കുളിപ്പിക്കുകയും നിസ്കരിക്കുകയും വേണം ...

Similar Posts

മയ്യിത്തുകുളിപ്പിക്കല്‍ നിര്‍ബന്ധമാണ്
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
മാംസപിണ്ഡം
മയ്യിത്ത് മറവു ചെയ്യപ്പെടുന്നതിന് മുമ്പ് മയ്യിത്ത് നിലകൊള്ളുന്ന പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് പ്രസ്തുത മയ്യിത്തിന്‍റെ പേരില്‍ നമസ്കരിക്കാന്‍ പറ്റുമോ ..?
ആരു കുളിപ്പിക്കും ...?
വലിയ അശുദ്ധി ഉള്ള സ്ത്രീകള്‍ക്ക് മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുക്കാമോ ..?
മയ്യിത്ത് കുളിപ്പിക്കുന്നതെങ്ങനെ ...?
അപവാദം അരുത്