Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

മയ്യിത്ത് മറവു ചെയ്യപ്പെടുന്നതിന് മുമ്പ് മയ്യിത്ത് നിലകൊള്ളുന്ന പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് പ്രസ്തുത മയ്യിത്തിന്‍റെ പേരില്‍ നമസ്കരിക്കാന്‍ പറ്റുമോ ..?

മറുപടി നൽകിയത് : അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ്


 മയ്യിത്ത് നിസ്കരിക്കാന്‍ മറവ് ചെയ്യണമെന്നില്ല, കുളിപ്പിച്ചിട്ടുണ്ടെന്ന് ധാരണയുണ്ടായാല്‍ മതി. മറഞ്ഞ മയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കുന്നിടത്ത് ഇക്കാര്യം തുഹ്ഫയില്‍ ഇമാം ഇബ്നുഹജര്‍(റ) പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. മയ്യിത്ത് കുളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന ധാരണ (ളന്ന്) ഉണ്ടായാല്‍ തന്നെ അയാളുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാം എന്ന് അവിടെ അദ്ദേഹം പറയുന്നുണ്ട്...


 കുളിപ്പിച്ചോ ഇല്ലേ എന്ന സംശയമുണ്ടാവുകയും ഉറപ്പാക്കാന്‍ സാധ്യമാവാതിരിക്കുകയും ചെയ്യുന്നിടത്ത്, കുളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ മേല്‍ ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്തുകൊണ്ടും നിസ്കരിക്കാമെന്നും അദ്ദേഹം അവിടെ പറയുന്നുണ്ട്.