Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വിശുദ്ധ ഖുർആന്‍ പ്രതിഫലം വിവിധ രീതികളില്‍


ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലങ്ങള്‍ വിവിധ രീതികളിലാണ് നല്‍കപ്പെടുക. നിസ്‌കാരത്തില്‍ സുജൂദിനാണോ നിര്‍ത്തത്തിനാണോ കൂടുതല്‍ മഹത്വമുള്ളത് എന്ന വിഷയത്തെ കേന്ദീകരിച്ച് ഒരു ചര്‍ച്ചയുണ്ട് തുഹ്ഫയില്‍. ദുആ എന്ന അടിസ്ഥാനത്തില്‍ സുജൂദും ഖുര്‍ആന്‍ പാരായണം എന്ന അടിസ്ഥാനത്തില്‍ നിര്‍ത്തത്തിനുമാണ് മഹത്വം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്...


അലി (റ) ഉദ്ധരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് കാണുക. നിസ്‌കാരത്തില്‍ നിര്‍ത്തത്തില്‍ ചെയ്യുന്ന ഖുര്‍ആന്‍ പാരായണത്തിന് നൂറ് ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. സാധാരണഗതിയില്‍ ഒരു അക്ഷരം ഉരുവിട്ടാല്‍ 10 നന്മ ചെയ്ത പ്രതിഫലമാണുള്ളതെങ്കില്‍ നിസ്‌കാരത്തിലെ നിര്‍ത്തത്തിലെ പാരായണത്തിന് 100 ഇരട്ടിയുണ്ട്. ഇരുത്തത്തിലെ പാരായണത്തിന് അമ്പത് ഇരട്ടിയും നിസ്‌കാരത്തിന് പുറത്ത് വുളൂവോടുകൂടിയുള്ള പാരായണത്തിന് 25 ഇരട്ടിയും വുളൂഇല്ലാതെയുള്ള പാരായണത്തിന് സാധാരണഗതിയിലുള്ള പത്തിരട്ടി പ്രതിഫലവുമാണ്...