Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സ്ത്രീകൾ മയ്യിത്ത് നിസ്‌ക്കരിക്കണോ ..? എങ്ങനെ ..?


മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി


 ഒരു പുരുഷനോ വകതിരിവുള്ള ഒരു കുട്ടിയോ ഉണ്ടെങ്കിൽ സ്ത്രീകൾക്ക് മയ്യിത്ത് നിസ്കാരം ബാധ്യതയാകുന്നില്ല. അവർ ഇല്ലാത്ത സാഹചര്യമുണ്ടെങ്കിലേ മയ്യിത്ത് നിസ്കാരം സ്ത്രീകൾക്ക് ബാധ്യതയാവുകയുള്ളൂ. അപ്പോൾ അവർ നിസ്കരിച്ചാൽ ഫർള് കിഫായ വീടുകയും ചെയ്യും... 

  (തുഹ്ഫ)


 പുരുഷന്മാർ നിസ്കരിക്കുന്നതിന് മുമ്പ് സ്ത്രീകൾക്ക് നിസ്കരിക്കാൻ പാടില്ല. കാരണം ഫർള് വീടാതെ അവശേഷിച്ചിരിക്കെ നിസ്കാരം സാധുവാകാൻ ഒരു ന്യായവുമില്ല...

  (ഹാശിയത്തുശ്ശർബീനി)


 എന്നാൽ, പുരുഷന്മാരുടെ കൂടെയോ, അവർ നിസ്കരിച്ചതിന് ശേഷമോ സ്ത്രീകൾ നിസ്കരിച്ചാൽ അത് സുന്നത്തായിട്ട് ഭവിക്കും.


കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ..,

ആമീൻ യാ റബ്ബൽ ആലമീന്‍