Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ബിസ്മിയുടെ പ്രയോജനങ്ങള്‍

1. ബിസ്മി 41 തവണ ഓതി ചെവിയില്‍ ഊതിയാല്‍ പൈശാചിക ശല്യങ്ങളും ഭ്രാന്തും മാറിക്കിട്ടുന്നതാണ്.


2. 786 തവണ തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടിരുന്നാല്‍ ശത്രുത നീങ്ങുകയും ആവശ്യങ്ങള്‍ സഫലീകൃതമാവുകയും ചെയ്യും.


3. ആയിരം തവണ ദിനേന ഓതുന്ന പക്ഷം അറസ്റ്റില്‍ നിന്ന് മോചനം ലഭിക്കും.


4. അമ്പതു തവണ ധിക്കാരിയായ അക്രമിയുടെ മുമ്പില്‍ നിന്ന് ഓതിയാല്‍ അവനെ അല്ലാഹു കീഴ്‌പ്പെടുത്തി തന്റെ വരുതിയില്‍ ആക്കിത്തരും.


5. ഇരുപത്തി ഒന്നു തവണ ഉറങ്ങാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഓതിയാല്‍ കവര്‍ച്ച, ദുര്‍മരണം, പിശാചിന്റെ ശല്യം തുടങ്ങിയ നാശങ്ങളില്‍ നിന്നും രക്ഷ ലഭിക്കും.


6. ഏഴോ അതില്‍ കൂടുതല്‍ ദിനങ്ങളിലോ ആയിരം പ്രാവശ്യം ബിസ്മി ചൊല്ലി മന്ത്രിച്ചാല്‍ എല്ലാ രോഗവും വേദനയും മാറിക്കിട്ടും.