Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സൂറത്തുല്‍ തക്‌വീര്‍ മഹത്വങ്ങള്‍

ലോകത്തെ അടിമുടി പിടിച്ചുകുലുക്കുന്ന അതിഭീകരമായ അന്ത്യനാളിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഈ സൂറത്തിന്റെ പ്രഥഭാഗം...


സകല ചരാചരങ്ങളും തവിടുപൊടിയാകുന്ന രംഗം. മനുഷ്യനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും ആകാശവും ഭൂമിയും ഇളകി മറിഞ്ഞ് തരിപ്പണമാകുന്ന ഭീതിത രംഗങ്ങള്‍.


തുടര്‍ന്ന് അല്ലാഹുവില്‍ നിന്ന് വഹ്‌യുമായി വരുന്ന ജിബ്‌രീലിനെക്കുറിച്ചും, ജിബ്‌രീലില്‍ നിന്ന് വഹ്‌യ് സ്വീകരിക്കുന്ന പ്രവാചകരെക്കുറിച്ചും, പ്രവാചകരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന അനുവാചകരെക്കുറിച്ചും, വഹ്‌യിന്റെ ഇന്ദ്രിയാതീത വൈഭവത്തെക്കുറിച്ചും വിവരിക്കുന്ന മനോഹരമായ പരിഛേദമാണിത്...


മാനവ സമൂഹത്തെ ഒന്നടങ്കം വിചാരണ ചെയ്യുന്ന വേളയില്‍ അല്ലാഹു ഈ സൂറത്ത് പതിവാക്കുന്നവരെ പരിഗണിക്കും. ഇത് പതിവാക്കുന്നവരെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം തുറക്കുന്ന സമയത്ത് അല്ലാഹു നിന്ദ്യതയില്‍ അകപ്പെടുത്താതെ സംരക്ഷിക്കുന്നതാണ്. (ബൈളാവി). 


കണ്ണു രോഗമുള്ളവര്‍ക്കു പനനീര്‍ വെള്ളത്തില്‍ മന്ത്രിച്ചു കണ്ണില്‍ ഒഴിച്ചാല്‍ രോഗം മാറുന്നതാണ്. കാഴ്ച ശക്തിക്കും ഫലപ്രദമാണ്...