Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വിശ്വാസികളുടെ മാതാക്കൾ (10)


   ✪ അവസാനത്തെ പത്നി : മൈമൂന (റ)


   മൈമൂന (റ). ആദ്യത്തെ പേര് ബർറ. നബി ﷺ തങ്ങളുമായുള്ള വിവാഹത്തിനു ശേഷം മൈമൂന എന്നാക്കി. പിതാവ് ഹാരിസ്. മാതാവ് ഹിന്ദ്. മൈമൂനയുടെ സഹോദരിമാരെ വിവാഹം കഴിച്ചത് ആരാണെന്നോ..? 


 ഒരാളെ അബ്ബാസ് (റ) വിവാഹം ചെയ്തു. മറ്റൊരാളെ ഹംസ (റ) വിവാഹം ചെയ്തു. ഖാലിദ് ബ്നു വലീദ് (റ) വിന്റെ മാതാവാണ് ലുബാബ. അവർ മൈമൂന (റ)യുടെ മറ്റൊരു സഹോദരി.


 കുറേക്കാലം മൈമൂന വിധവയായി നിന്നു. അക്കാലത്താണു നബിﷺയോടു വിവാഹാലോചന വന്നത്. കുടുംബബന്ധവും ഇസ്ലാമിന്റെ നേട്ടവും നോക്കി പ്രവാചകൻ ﷺ വിവാഹത്തിനു തയ്യാറായി...


 ആ വിവാഹം നടന്നു. മൈമൂന (റ)ക്ക് ഏറെ സന്തോഷമായി. ഇബാദത്തുകൾകൊണ്ടു സമ്പന്നമായിരുന്നു ആ ജീവിതം. പാവപ്പെട്ടവരെ സഹായിക്കുക, ദിക്റുകൾ വർദ്ധിപ്പിക്കുക എന്നീ സൽകർമ്മങ്ങളിൽ മുന്നിലായിരുന്നു. കുടുംബബന്ധം പുലർത്തുന്ന കാര്യത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു.


 നബി ﷺ തങ്ങളുടെ അവസാനത്തെ ഭാര്യയാണ് മൈമൂന (റ). ഹിജ്റ 51ൽ വഫാതായി. ഇബ്നു അബ്ബാസ് (റ) ജനാസ നിസ്കാരം നിർവഹിച്ചു. സരീഫ് എന്ന പ്രദേശത്തുവച്ചായിരുന്നു വഫാത്.