Skip to content
منگل - ۱۱ اگست, ۲۰۲۶ ۲۵-صفر-۱۴۴۸

നോമ്പുകാരൻ സുഗന്ധം ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ ..?



നോമ്പുകാരന് സുഗന്ധം ഉപയോഗിക്കല്‍ കറാഹത്താണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ട് നോമ്പു മുറിയുകയില്ല. നോമ്പ് ഇല്ലാത്ത രാത്രി സമയങ്ങളില്‍ സുഗന്ധം ഉപയോഗിക്കല്‍ സുന്നത്ത് തന്നെയാണ്. രാത്രി പുലര്‍ച്ചയില്‍ (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. അത് റമദാന്‍ അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്...


നിയ്യത്തു ഉപേക്ഷിച്ചത് മൂലമോ മറ്റോ നോമ്പു ഒഴിവാകുകയും ഇംസാക് നിര്‍ബന്ധമാകുകയും ചെയ്താല്‍ അവനും സുഗന്ധം ഉപയോഗിക്കല്‍ കറാഹത്ത് തന്നെയാണ്. റമളാന്‍ മാസത്തില്‍ നോമ്പു ഉപേക്ഷിക്കാന്‍ അനുവദിക്കപ്പെട്ടവരും അതിന്‍റെ ബഹുമാനം കാത്തു സൂക്ഷിക്കുന്നതിന്‍റെ ഭാഗമായി പരസ്യമായി ഭക്ഷണം കഴിക്കുന്നതും മറ്റും ഉപേക്ഷിക്കണമല്ലോ. അത്തരക്കാര്‍ പരസ്യമായി സുഗന്ധം ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നത് ഉത്തമമാണ്...

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?