Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

റമളാൻ കരീം തുടങ്ങിയവ ആശംസിക്കാമോ ..?

റമളാൻ കരീം തുടങ്ങിയവ ആശംസിക്കാമോ ..?

റമളാൻ കരീം തുടങ്ങിയ ആശംസകള്‍ അര്‍പ്പിക്കാവുന്നതാണ്. റമളാന്‍ കടന്നുവരുന്ന വേളയില്‍ റസൂല്‍ ﷺ സ്വഹാബത്തിനെ ആ വാര്‍ത്ത സന്തോഷത്തോടെ അറിയിച്ചിരുന്നത് ഹദീസുകളില്‍ കാണാം. അതിനെ ഇത്തരം ആശംസകളുടെ അടിസ്ഥാനമാക്കി പലരും എടുത്തുപറയുന്നുണ്ട്...

അതോടൊപ്പം ഇത്തരം ആശംസകള്‍ ഓരോ നാട്ടിലെയും പ്രദേശത്തെയും ആചാരങ്ങളും രീതികളും ആയി മനസ്സിലാക്കാവുന്നതുമാണ്. അത്തരം കാര്യങ്ങളില്‍ നിഷിദ്ധമാണെന്നതിന് പ്രത്യേകം തെളിവില്ലാത്തവ അനുവദനീയമാണെന്നാണ് അടിസ്ഥാന തത്വം.

അതിലുപരി, ഇത്തരം ആശംസകളോടൊപ്പം പലരും ബറക്കത്ത് കൊണ്ടുള്ള പ്രാര്‍ത്ഥനകളും അതോടൊപ്പം പരസ്പരം കൈമാറുന്നുവെന്നത് പരസ്പരം, സ്നേഹവും ഗുണകാംക്ഷയും ഉണ്ടാവാനും കാരണമാകുന്നു എന്ന നിലക്ക് പ്രോല്‍സാഹനീയം തന്നെ.

റമളാന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ, (ആമീൻ)

മറുപടി നല്‍കിയത് : അബ്ദുല്‍ മജീദ് ഹുദവി

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?